ഇടുക്കി: പീരുമേട് താലൂക്ക് ആശുപത്രിയിൽ വിവിധ പദ്ധതികൾക്ക് കീഴിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്കും ഗർഭിണികൾക്കും കുട്ടികൾക്കും ആശുപത്രിയിൽ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകൾ, എക്സറേ, സിടി സ്‌കാനുകൾ, യുഎസ്ജി സ്‌കാനുകൾ, എം.ആർ.ഐ സ്‌കാനുകൾ, മരുന്നുകളും അലുമിനിയം ഇംപ്ലാന്റുകളും ലഭ്യമാക്കൽ, ലാബ് റീ എജന്റ്സ് ലഭ്യമാക്കൽ എന്നിവ ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ ചെയ്യുന്നതിന് താൽപ്പര്യമുളള സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ 22ന് വൈകിട്ട് നാല് മണി വരെ സ്വീകരിക്കും. 23ന് പകൽ 10 മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് 04869- 232424.