പടി. കോടിക്കുളം : പടിഞ്ഞാറെ കോടിക്കുളം തൃക്കോവിൽ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ ക്ഷേത്ര പുന: രുദ്ധാരണ പ്രവർത്തനത്തിന് മുന്നോടിയായി അഖില വിഘ്നനിവാരണത്തിനായും ദേശദുരിതനിവാരണത്തിന് പരിഹാരമായും 30, 31 തീയതികളിൽ ക്ഷേത്രസന്നിധിയിൽവച്ച് അഷ്ടദ്രവ്യമഹാഗണപതിഹവനവും മൃത്യുഞ്ജയഹോമവും മഹാ സുദർശനഹവനം, തിലഹവനം, സർപ്പപൂജ, സർപ്പബലി, മറ്റ് വിശേഷാൽ പരിഹാരക്രിയകളും നടക്കും. ക്ഷേത്രംതന്ത്രി എൻ. ജി. സത്യപാലൻ തന്ത്രികളും മേൽശാന്തി കെ. എൻ. രാമചന്ദ്രൻ ശാന്തികളും ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. 29 ന് ഷഷ്ഠി നടക്കും.
30 ന് രാവിലെ 5 ന് നിർമ്മാല്യം, അഭിഷേകം, പ്രഭാതപൂജ, 6 ന് അഷ്ട്രദ്രവ്യമഹാഗണപതിഹവനം, ഭഗവതിസേവ (ത്രികാലം), 8.30 ന് പന്തീരടിപൂജ 9 ന് മഹാമൃത്യുഞ്ജയഹോമം , മഹാസുദർശനഹോമം, 12.30 ന് മദ്ധ്യാഹ്നപൂജ, ഉച്ചയ്ക്ക് 1 ന് പ്രസാദഊട്ട് , വൈകിട്ട് 4 ന് ആവാഹനം, ഭഗവതിസേവ,7.30 ന് ഭഗവതിസേവ സമർപ്പണം.
31 ന് രാവിലെ 5 ന് നിർമ്മാല്യം, അഭിഷേകം, പ്രഭാതപൂജ, 6 ന് ഗണപതിഹവനം, 8.30 ന് പന്തീരടിപൂജ, 9 ന് തിലഹവനം, 11 ന് കലശാഭിഷേകങ്ങൾ, 12 ന് മദ്ധ്യാഹ്നപൂജ, ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട് , വൈകിട്ട് 6 ന് സർപ്പപൂജ, 7 ന് സർപ്പബലി (ദർശനപ്രാധാന്യം), 8 ന് അത്താഴപൂജ എന്നിവ നടക്കുമെന്ന് പ്രസിഡന്റ് കെ.കെ. അജിത്കുമാർ, സെക്രട്ടറി എം.എൻ. സാബു, ക്ഷേത്രം കൺവീനർ ബിന്ദു പ്രസന്നൻ എന്നിവർ അറിയിച്ചു.