രാജാക്കാട് : എസ് എൻ ഡി പി ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ 23 ന് ഉച്ച കഴിഞ്ഞ് 3 ന് സംയുക്ത യോഗം നടക്കും. സെപ്തംബർ രണ്ടിന് നടക്കുന്ന ശാഖാ നേതൃസംഗമത്തിന്റെ മുന്നോടിയായാണ് സംയുക്ത യോഗം നടക്കുന്നത്. രാജാക്കാട് ശ്രീ മഹാദേവർ ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് സാബു ബി. വാവലക്കാട് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് എം.ബി.ശ്രീകുമാർ , യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി.രമേശ്, യൂണിയൻ സെക്രട്ടറി കെ.എസ്.ലതീഷ് കുമാർ , യൂണിയൻ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും. ശാഖാ ഭരണ സമിതിയംഗങ്ങൾ, യൂത്ത്മൂവ്‌മെന്റ്, വനിതാ സംഘം പ്രവർത്തകർ , കുടുംബ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവരുൾപ്പെടുന്നതാണ് സംയുക്ത യോഗം.ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്ന് ശാഖാ യോഗത്തിനു വേണ്ടി പ്രസിഡന്റ് സാബു ബി വാവലക്കാട്ട്,വൈസ് പ്രസിഡന്റ് വി.എസ്.ബിജു വെട്ടുകല്ലും മാക്കൽ, സെക്രട്ടറി കെ.പി.സജീവ് കണ്ണശേരി എന്നിവർ അറിയിച്ചു.