കോടിക്കുളം:അഞ്ചക്കുളം ശ്രീമഹാദേവീ ക്ഷേത്രത്തിൽ കനകധാരാ യജ്ഞവും കുബേര മന്ത്രാർച്ചനയും, കാര്യസിദ്ധിപൂജയും ഇന്ന് രാവിലെ 11ന് നടക്കും. ക്ഷേത്രാചാര്യൻ ചേർത്തല സുമിത്ത് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. അഷ്ടദ്രവ്യഗണപതിഹോമം, വിശേഷാൽ കാര്യസിദ്ധിപൂജ,ആയില്യം പൂജ, സോപാന സംഗീതം, തിരുവോണസദ്യ എന്നീ ചടങ്ങുകളും അന്നേ ദിവസം നടക്കും. ക്ഷേത്രത്തിലെത്തി ചേരുന്ന ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി ക്ഷേത്രം പ്രസിഡന്റ് ജയൻ കുന്നുംപുറത്ത്, സെക്രട്ടറി പി.ആർ രവീന്ദ്രനാഥൻ എന്നിവർ അറിയിച്ചു.ഫോൺ : 9495530977