പീരുമേട്:സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഐ.ടി.ഐ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി കെ.ഡിസ്‌ക്കും, ഐ .ടി മിഷനും ചേർന്ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. 23ന് കുട്ടിക്കാനം എം.ബി.സി എൻജിനീയറിങ് കോളേജിൽ വച്ചാണ് ഓൺലൈൻ മേള നടത്തുന്നത്. രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ നടത്തുന്ന മേള സൗജന്യമാണ്.വിവിധ പ്രമുഖ കമ്പനികളും വ്യവസായ സ്ഥാപനങ്ങളും ജോലി അവസരങ്ങളുമായി മേളയിൽ പങ്കെടുക്കുന്നതാണ്.ഐ.ടി.ഐ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് കരിയർ ആരംഭിക്കാനോ മികച്ച തൊഴിൽ കണ്ടെത്താനോ മികച്ച അവസരം ഒരുക്കുന്നു.ഡി.ഡബ്ളൃൂ.എം.എസ് മൊബൈൽ അപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്ത് ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം വിനിയോഗിക്കാവുന്നതാണ്.