പീരുമേട്: താലൂക്കാശുപത്രിയിലെ വനിതാ ഡോക്ടറുടെ ഫോട്ടോ ഉപയോഗിച്ച് സാമൂഹ്യമാദ്ധ്യമത്തിലൂടെ അപമാനിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധവുമായി കെ.ജി.എം.ഒ.എ . കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് സംഘടന ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകർക്കെതിരെ പരാതി ഉണ്ടെങ്കിൽ നിയമപരമായി നേരിടണം. പൊതുസമൂഹത്തിൽ അവരെ മോശക്കാരാക്കി ചിത്രീകരിച്ചും കയ്യേറ്റത്തിനായി പ്രേരിപ്പിച്ചും ആക്രമണം നടത്തിയുമുള്ള കാടൻ രീതി ശരിയല്ല. ഇത്തരം വ്യക്തികൾക്കെതിരെ നടപടി എടുത്തില്ലെങ്കിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.