കരിമണ്ണൂർ: ആം ആദ്മി പാർട്ടി കരിമണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ നയ വിശദീകരണ യാത്ര നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ.ബേസിൽ ജോൺ യാത്ര ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് ,യു.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും വേനപ്പാറ ലൈഫ് മിഷൻ ഫ്ളാറ്റ് സ്ഥലമെടുപ്പിലെ അഴിമതിക്കെതിരെയും നെയ്യശ്ശേരി തോക്കുമ്പൻ സാഡിൽ റോഡിലെ നിർമ്മാണ അപാകതയ്‌ക്കെതിരെയും സഹകരണ ബാങ്ക് തകർച്ചക്കെതിരെയുമായിരുന്നു സമരം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജാസിൽ കുന്നപ്പിള്ളി, റോയി മരോട്ടിക്കൽ, എബി പാറത്താഴത്ത്, ഗബ്രിയേൽ കുഴുപ്പിള്ളി, മാത്യു ജോൺസൺ പുത്തൻപുരയിൽ, റോബിൻസ് സെബാസ്റ്റ്യൻ, ഷിജോ വട്ടക്കുടി, ഉണ്ണി കെ എം, സിബി തോമസ്, ബേസിൽ ജേക്കബ് , ജോസ് കാവാട്ടുകുന്നെൽ, ജോയ് മുരിങ്ങമറ്റം തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി.