കട്ടപ്പന: കിഴക്കേ മാട്ടുക്കട്ട ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഊഞ്ഞാൽ - 2025 എന്ന പേരിൽ ഉത്രാടദിനമായ സെപ്തംബർ 4ന് ഓണോത്സവം സംഘടിപ്പിക്കുന്നു. രാവിലെ 9ന് കിഴക്കേ മാട്ടുക്കട്ട കവലയിൽനിന്ന് ഓണ നഗരിയിലേക്ക് വാദ്യമേളങ്ങളും, പുലികളിയും, മാവേലിമന്നൻമാരും, മലയാളിമങ്കമാരും അണിനിരക്കുന്ന വിളംബര ഘോഷയാത്ര ഫാ. തോമസ് പൊട്ടംപറമ്പിൽ ഫ്ളാഗ് ഓഫ് ചെയ്യും. ഓണാഘോഷ പരിപാടികളുടെ ഭാഗമായി അത്തപ്പൂക്കള മത്സരവും, മാവേലി മത്സരവും മലയാളിമങ്ക മത്സരവും ഉണ്ടായിരിക്കുന്നതാണ്. കുട്ടികളുടെ കലാപരിപാടികളെ തുടർന്ന് വൈകുന്നേരം 6ന് ഹരിതീർത്ഥം മാട്ടുക്കട്ട അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും 7ന് കെ.എ.എഫ് കട്ടപ്പന അവതരിപ്പിക്കുന്ന മെഗാഹിറ്റ് മ്യൂസിക്കൽ നെറ്റും ഉണ്ടായിരിക്കും. മാവേലി മത്സരം, അത്തപൂക്കള മത്സരം, മലയാളിമങ്ക മത്സരം എന്നീ ഇനങ്ങളിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ 25ന് മുമ്പായി 9447511340, 9446136607 എന്നീ നമ്പരുകളിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും റിട്ട. എസ്‌.ഐ എം. ബി. വിജയൻ, പ്രസിഡന്റ് സന്തോഷ് ചിത്രകുന്നേൽ, ജനറൽ കൺവീനർ പി.പി ബിജു പെരുശേരി, ട്രഷറർ വിഷ്ണു ശിവൻ, വി.കെ ജയകുമാർ എന്നിവർ പറഞ്ഞു.