monkey

തൊടുപുഴ: പെരുമ്പിള്ളിച്ചിറ കല്ലുമാരി സെന്റ് ജോസഫ് യു.പി സ്‌കൂളിന് സമീപം കുരങ്ങെത്തി. ഇന്നലെ രാവിലെയാണ് രണ്ട് കുരങ്ങുകൾ എത്തിയത്. മതിലിൽ ഇരുന്ന കുരങ്ങിനെ കാണാനായി ആള് കൂടിയതോടെ സ്‌കൂളിൽ കുട്ടികളെത്തും മുമ്പേ തന്നെ ഇവ സ്ഥലം കാലിയാക്കി. ഈ മേഖലയിൽ കഴിഞ്ഞ നാല് മാസമായി കുരങ്ങിന്റെ സാന്നിധ്യമുണ്ട്. ആദ്യം പാലമല മുസ്ലീം പള്ളിയുടെ ഭാഗത്താണ് ഇവയെ കണ്ടത്. പിന്നീട് ഏഴല്ലൂരടക്കം വിവിധ ഭാഗങ്ങളിൽ ഇവയെ ഇടയ്ക്കിടെ കാണാറുണ്ട്. വിശക്കുമ്പോൾ പറമ്പുകളിലുള്ള റംബൂട്ടാൻ മാത്രമല്ല ചിലപ്പോൾ കടകൾക്ക് മുമ്പിൽ തൂക്കിയിട്ടിരിക്കുന്ന പഴങ്ങളും കുരങ്ങന്മാർ അകത്താക്കാറുണ്ട്. നിലവിൽ വലിയ ശല്യമാകാത്തതിനാൽ നാട്ടുകാരും ഇവയുടെ സാന്നിധ്യം ഗൗരവമായി എടുത്തിട്ടില്ല. എവിടെ നിന്നാണ് കുരങ്ങുകളെത്തിയതെന്ന് വ്യക്തമല്ല.