പീരുമേട് :പ്രകൃതി ദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ ബി. ബി. എ വിദ്യാർത്ഥികൾ എക്സിബിഷൻ സംഘടിപ്പിച്ചു . ഫ്രം റൂയിൻസ് ടു റെസിലിയൻസ് എന്ന പേരിൽ രണ്ടു ദിവസങ്ങളിലായി അവതരിപ്പിച്ച എക്സിബിഷൻ ശ്രദ്ധേയമായി. 2018ലെ പ്രളയത്തിന്റെയും വയനാട് ദുരന്തത്തിന്റെയും പശ്ചാത്തലത്തിലാണ് എക്സിബിഷൻ സംഘടിപ്പിച്ചത്. പ്രകൃതിദുരന്തങ്ങളോടനുബന്ധിച്ച് വൈദ്യുതി നഷ്ടമാകുന്ന പ്രദേശങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ട് എക്സിബിഷൻ സ്ഥലങ്ങളിൽ മൊബൈൽ വെളിച്ചം കരുതിവേണമായിരുന്നു സന്ദർശകർ പ്രവേശിക്കേണ്ടിയിരുന്നത്. പ്രിൻസിപ്പൽ ഡോ. അജിമോൻ ജോർജ് . ഡിപ്പാർട്ട്‌മെന്റ് തലവൻ ഡോ.ജോഷി ജോൺ, ഫാ. സിബിജോസഫ്, മെൽബി ജോസഫ് ,​നതാഷ .എ പാറയ്ക്കൽ, അമൃത്. ബി ദേവ് എന്നീവർ നേതൃത്വം നൽകി.