ഇടുക്കി: വാഴൂർ സോമൻ എം.എൽ.എയുടെ വിയോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ അനുശോചിച്ചു. എക്കാലവും തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി ശബ്ദമുയർത്തിയിരുന്ന സൗമ്യനായ നേതാവായിരുന്നു വാഴൂർ സോമൻ. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഏറെ വേദനിപ്പിക്കുന്നതാണ്. ജില്ലയുടെ മന്ത്രി എന്ന നിലയിൽ ഞങ്ങൾ അടുത്തു പ്രവർത്തിക്കുന്നവരായിരുന്നു.അദ്ദേഹത്തിന്റെ അവസാന ശബ്ദവും തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടിയായിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്. ഈ ആകസ്‌കിമ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണ്. ഒരു രാഷ്ട്രീയ നേതാവിനെ സംബന്ധിച്ച് അവസാന നിമിഷം വരെ കർമനിരതനായാണ് വാഴൂർ സോമൻ ജീവിതം ജീവിച്ചു തീർത്തത്.