മൂന്നാർ: മൂന്നാറിലെതോട്ടംമേഖലയിൽ കാട്ടാന ശല്യം അവസാനിക്കുന്നില്ല.ഒന്നിനു പിറകെ ഒന്നായി കാട്ടുകൊമ്പൻമാർ മാറി മാറി ജനവാസമേഖലയിൽ എത്തി നാശം വരുത്തുന്നതാണ് തൊഴിലാളി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.വിരിഞ്ഞ കൊമ്പൻ എന്ന വിളിപ്പേരുള്ള കാട്ടാന കല്ലാർ നല്ലതണ്ണി എസ്റ്റേറ്റിലെത്തിയാണ് ഭീതി പരത്തിയത്.ആന പ്രദേശത്ത് കൃഷി നാശം വരുത്തി.ഏറെ സമയം കാട്ടാന ജനവാസമേഖലയിൽ ചുറ്റിത്തിരിഞ്ഞു. കാട്ടാന കൂടുതലായി നാശം വരുത്തുമോയെന്ന ആശങ്ക തൊഴിലാളി കുടുംബങ്ങൾക്കുണ്ട്.ലയങ്ങൾക്ക്‌നേരെയും മറ്റും കാട്ടാന ആക്രമണം നടത്തിയാൽ വലിയ അപകടത്തിന് വഴിയൊരുക്കും.രാത്രികാലങ്ങളിലും പുലർച്ചെയുമൊക്കെ കാട്ടാനപ്പേടിയിലാണ് തൊഴിലാളികൾ പുറത്തിറങ്ങുന്നത്.മഴക്കാലമായിരുന്നിട്ട് കൂടി കാട്ടാനകൾ കാടിറങ്ങി ഭീതി പരത്തുന്നതിൽ തൊഴിലാളി കുടുംബങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ട്.മഴ മാറിവേനൽക്കാല മാരംഭിക്കുന്നതോടെ കാട്ടാന ശല്യം വർദ്ധിക്കുമോയെന്നതാണ് തൊഴിലാളി കുടുംബങ്ങൾക്കിടയിലെ ആശങ്ക