scholar-ship

തൊടുപുഴ: നാകപ്പുഴ വെമ്പിള്ളി ആയുർവേദ ആശുപത്രി കായിക താരങ്ങൾക്കായി ഏർപ്പെടുത്തിയ സ്‌കോളർഷിപ്പ് വെങ്ങല്ലൂർ സോക്കർ സ്‌കൂളിലെ നാല് കുട്ടികൾക്ക് വിതരണം ചെയ്തു. ഇടുക്കി പ്രസ് ക്ലബ്ബിൽ നടന്ന പരിപാടി ഒളിമ്പ്യൻ ഷൈനി വിൽസൺ ഉദ്ഘാടനം ചെയ്തു, സ്‌കോളർഷിപ്പ് ഡോ. മാത്യൂസ് വെമ്പിള്ളി, ഓപ്പറേഷൻസ് മാനേജർ പോൾ മാത്യൂസ് വെമ്പിള്ളി, ഡോ. മെറിൻ വെബിള്ളി എന്നിവരിൽ നിന്ന് ഷൈനി വിൽസൺ. പി.എ.സലിംകുട്ടി എന്നിവർ ചേർന്ന് സ്വീകരിച്ചു , അർജുന അവാർഡ് ജേതാവ് വിൽസൺ ചെറിയാൻ, തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ പ്രൊ ജെസ്സി ആന്റണി, ജില്ലാ ആയുർവേദ ഹോസ്പിറ്റൽ സി. എം. ഒ. ഡോ ഷീജ, സന്തോഷ് ട്രോഫി താരം പി എ സലിംകുട്ടി, ഡോ. അനുപ്രിയ, ഡോ .അജീഷ് .റ്റി. അലക്സ്, അന്തർദേശീയ തരം നിഷ കെ ജോയ് , കെ എം അഭിജിത്ത് എന്നിവർ പങ്കെടുത്തു.