കട്ടപ്പന :നഗരസഭയുടെ നേതൃത്വത്തിൽ വെട്ടിക്കുഴക്കവലയിൽ വയോജനങ്ങൾക്കായി ഓണാഘോഷം നടത്തി. സാമൂഹിക സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കസേരകളി, ബോൾ പാസിങ്, മിഠായി പെറുക്ക്, തിരി കത്തിക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഓണസദ്യയ്ക്ക് ശേഷം കലാപരിപാടികളും അരങ്ങേറി. നഗരസഭാ കൗൺസിലർമാരായ രാജൻ കാലാച്ചിറ, ഷൈനി സണ്ണി ചെറിയാൻ, സി.ഡി.എസ് ചെയർപേഴ്സൺ രത്നമ്മ സുരേന്ദ്രൻ, ലൗലി ഷാജി, ലിസി ജോണി, കെ.എസ്.എസ്.എം കോ ർഡിനേറ്റർ ഷിന്റോ ജോസഫ്, ജെസ്സി റെജി എന്നിവർ പ്രസംഗിച്ചു.