തൊടുപുഴ: അതിരൂക്ഷമായ വിലക്കയറ്റം തടയുവാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഗുണനിലവാരമുള്ള അവശ്യ നിത്യോപയോഗ സാധനങ്ങൾ കർഷകരിൽ നിന്നുൾപ്പെടെ ശേഖരിച്ച് മിതമായ വിലയ്ക്ക് ജനങ്ങൾക്ക് വിൽപ്പന നടത്തണം. ഓണക്കാലത്ത് വിപണിയിൽ ശക്തമായി ഇടപെട്ട് വില ഗണ്യമായി കുറക്കാൻബാദ്ധ്യതപ്പെട്ട സർക്കാർ ഉണർന്ന് പ്രവർത്തിക്കുന്നില്ലയെന്ന് യോഗം വിലയിരുത്തി. കേര
ഫെഡ് വെളിച്ചെണ്ണ വില വെട്ടിക്കുറച്ച് 300 രൂപയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.കെ.എൽ. ഈപ്പച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി എൻ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. സിബി സി.മാത്യു, എം.എൻ. അനിൽ, പി.ടി. വർഗീസ്, എം.ബി. രാജശേഖരൻ എന്നിവർ സംസാരിച്ചു.