അടിമാലി: രാഹുൽ മാങ്കൂത്തിനെതിരെ അടിമാലിയിൽ ഡി വൈ എഫ് ഐയുടെ പ്രതിഷേധം. എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടം എം എൽ എ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രവർത്തകർ അടിമാലിയിലും പ്രതിഷേധം സംഘടിപ്പിച്ചത്.പ്രതിഷേധ സൂചകമായി ഡി വൈ എഫ് ഐ പ്രവർത്തകർ അടിമാലിയിൽ പ്രതിഷേധ പ്രകടനം നടത്തി.ഡി വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി തേജസ് കെ ജോസ് പ്രതിഷേധ യോഗത്തിൽ സംസാരിച്ചുഡി വൈ എഫ് ഐ അടിമാലി ബ്ലോക്ക് സെക്രട്ടറി സി എസ് സുധീഷ്, മനു തോമസ്, റെക്സൺ പൗലോസ്, നിഖിൽ ഷാജൻ, അലക്സ് വർഗ്ഗീസ് തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി. നിരവധി ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.