മൂന്നാർ: മൂന്നാർ ടൗണിലെ വിവിധ വ്യാപാരസ്ഥാപനങ്ങൾക്ക് സബ് കളക്ടറുടെനോട്ടീസ്.ടൗണിൽ പെരിയവരപാലം മുതൽ ചർച്ചിൽ പാലം വരെയുള്ള ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 29 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിന് മുന്നോടിയായി ഉടമസ്ഥാവകാശം തെളിയിക്കുന്നരേഖകൾ ഹാജരാക്കാനാവശ്യപ്പെട്ടാണ്‌ദേവികുളം സബ് കളക്ടർനോട്ടീസ് നൽകിയിട്ടുള്ളത്. ജി എ എച്ച്‌റോഡിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾ,ലോഡ്ജുകൾ, ഇറച്ചിക്കടകൾ, തുണിക്കടകൾ തുടങ്ങിയവക്കാണ് സബ് കളക്ടർ വി.എം.ആര്യനോട്ടിസ് നൽകിയത്.സ്ഥാപനവുമായും കെട്ടിടവുമായും ബന്ധപ്പെട്ട അടിസ്ഥാനരേഖകൾ, ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നരേഖകൾ എന്നിവ സെപ്തംബർ 1 മുതൽ 3 വരെയുള്ള ദിവസങ്ങളിൽ ആർഡിഒ ഓഫിസിൽനേരിട്ടു ഹാജരാക്കാനാണു സബ് കളക്ടറുടെ നിർദേശം.മൂന്നാർ ടൗണിലെ പുറമ്പോക്കിലുള്ള കയ്യേറ്റങ്ങൾ തിട്ടപ്പെടുത്തിയതിൽപെട്ട സ്ഥാപനങ്ങളാണിവയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി 2024 ഏപ്രിൽ 12ന് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് സ്ഥാപനമുടമകളെനേരിൽകേൾക്കുന്നതിനായിനോട്ടിസ് നൽകുന്നതെന്നുംനേരിട്ട് ഹാജരാകാത്തപക്ഷം തുടർനടപടികൾ സ്വീകരിക്കുമെന്നുമാണ് കത്തിലുള്ളത്