കട്ടപ്പന: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കട്ടപ്പനയിൽ ജനകീയ വിചാരണ നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗം ഫൈസൽ ജാഫർ ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ ചോദ്യങ്ങളും ഉയർത്തി. ബ്ലോക്ക് പ്രസിഡന്റ് ജോബി എബ്രഹാം, നിയാസ് അബു, ബിബിൻ ബാബു, സെബിൻ ഇളംപള്ളി എന്നിവർ സംസാരിച്ചു. കുന്തളംപാറ റോഡിൽനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജങ്ഷനിൽ സമാപിച്ചു.