കോടിക്കുളം:അഞ്ചക്കുളം ശ്രീമഹാദേവീ ക്ഷേത്രത്തിൽ നടന്ന അതിവിശിഷ്ടവും ശ്രേഷ്ഠവുമായ പൂജകളിൽ ഒന്നായ കനകധാരാ യജ്ഞത്തിലും കുബേര മന്ത്രാർച്ചനയിലും, കാര്യസിദ്ധിപൂജയിലും പങ്കെടുക്കാനായി ദേശത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് എത്തിച്ചേർന്നത്. ക്ഷേത്രാചാര്യൻ ചേർത്തല സുമിത്ത് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.അഷ്ടദ്രവ്യഗണപതിഹോമം, വിശേഷാൽ കാര്യസിദ്ധിപൂജ,ആയില്യം പൂജ, സോപാന സംഗീതം, തിരുവോണസദ്യ എന്നീ ചടങ്ങുകളും ക്ഷേത്രത്തിൽ നടന്നു. ക്ഷേത്രത്തിലെത്തിചേർന്ന ഭക്തർക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ക്ഷേത്രം പ്രസിഡന്റ് ജയൻ കുന്നുംപുറത്ത്, സെക്രട്ടറി പി.ആർ രവീന്ദ്രനാഥൻ എന്നിവരടങ്ങുന്ന ഭരണ സമിതി ഒരുക്കിയിരുന്നു