ഉടുമ്പന്നൂർ:പാതിവില തട്ടിപ്പ് വിഷയത്തിൽ പണം നഷ്ടപ്പെട്ടവരുടെ നീതിക്കായുള്ള സമരങ്ങൾക്ക് ആം ആദ്മി പാർട്ടി പരിപൂർണ്ണ പിന്തുണ നൽകുമെന്ന് എഎപി സംസ്ഥാന പ്രസിഡന്റ് അഡ്വക്കറ്റ് വനോദ് മാത്യു വിൽസൺ.ഉടുമ്പന്നൂരിൽ ആം ആദ്മി പാർട്ടിയുടെ പഞ്ചായത്ത് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു എഎപിയുടെ നിലപാട് വ്യക്തമാക്കിയത്.പാതിവില തട്ടിപ്പിൽ നീതിപൂർവമായ അന്വേഷണം സമയബന്ധിതമായി നടത്തണമെന്നും,ഇരകൾക്ക് പണം തിരികെ കിട്ടുവാൻ നടപടികൾ സ്വീകരിക്കണമെന്നും,തട്ടിപ്പ് വീതം കൈപ്പറ്റി ട്ടുള്ള മുഴുവൻ വ്യക്തികളിൽ നിന്നും പ്രസ്ഥാനങ്ങളിൽ നിന്നും പണം തിരികെ പിടിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് സമര രംഗത്തുള്ള ആക്ഷൻ കൗൺസിലിന്റെയും, രക്ഷാധികാരി എഎപി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ബേസിൽ ജോണിന്റെയും ആവശ്യാനുസരണം പാതിവില തട്ടിപ്പ് സമരത്തിൽ ഇരകൾക്കൊപ്പം ആം ആദ്മി പാർട്ടിയും സമരത്തിൽ പങ്കാളികളാകും എന്നും അദ്ദേഹം അറിയിച്ചു