അടിമാലി: ദേശിയപാത 85ൽ നിർമ്മാണ പ്രതിസന്ധിക്കിടവരുത്തിയ കോടതി വിധി മറികടക്കാൻ സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ വിമുഖത പുലർത്തുന്നുവെന്ന് ദേശീയപാത സംരക്ഷണ സമിതി. ദേശീയപാത അതോറിട്ടി നൽകിയ റിവ്യൂ ഹർജി പരിഗണിച്ചപ്പോൾ സംസ്ഥാന സർക്കാർ വീണ്ടും കടുത്ത അനാസ്ഥ തുടർന്നുവെന്നാണ് ആക്ഷേപം. നിർമ്മാണ പ്രതിസന്ധിക്കിടവരുത്തിയ കോടതി വിധി മറികടക്കാൻ സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ വിമുഖത പുലർത്തുന്നുവെന്നാണ് ആരോപണം. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനമുണ്ടാകണമെന്നാണ് ദേശിയപാത സംരക്ഷണ സമിതിയുടെ ആവശ്യം.