ഇടുക്കി : ഗവ. എഞ്ചിനിയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനിയറിംഗ് വിഭാഗത്തിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് എഐസിടിഇ മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മുൻ പരിചയം അഭികാമ്യം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം 25 ന് രാവിലെ 10.30 ന് പൈനാവിലുള്ള ഇടുക്കി ഗവ. എഞ്ചിനിയറിംഗ് കോളേജ് ആഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862233250,www.gecidukki.ac.in