കരുണാപുരം : ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കംമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്(COPA) എന്നീ എസ്.സി.വി.ടി ട്രേഡുകളിൽ ജനറൽ, എസ്.സി, എസ്.ടി വിഭാഗങ്ങളിലും, പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്ന വിഭാഗത്തിലും ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ നടക്കും. ഐ.ടി.ഐ പ്രവേശനത്തിന് താൽപര്യമുള്ളവർ എസ്.എസ്.എൽ.സി, പ്ലസ്ടു, ടിസി, ജാതിസർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പുകളും സഹിതം 30 നു മുൻപായി ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകണം. എസ്.എസ്.എൽ.സി ജയിച്ചവർക്കും, തത്തുല്യ യോഗ്യതയുള്ളവർക്കും പ്രവേശനം ലഭിക്കും. ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷഫീസ് 100രൂപ. അപേക്ഷ ഫോമുകൾ ഐ.ടി.ഐ ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04868291050, 9495642137.