ഇടവെട്ടി: ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രത്തിൽ ഇന്ന് രാവിലെ 10ന് വിശേഷാൽ പൊതുയോഗം നടക്കും. ക്ഷേത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള വഴിപാടായ ചിങ്ങമാസത്തിലെ തിരുവോണനാളിൽ നടക്കുന്ന മഹാതിരുവോണ ഊട്ടിന് വേണ്ടിയുള്ള വിപുലമായ ക്രമീകരണങ്ങൾ നടത്തുന്നതിന് 101 അംഗ സ്വാഗതസംഘം രൂപീകരിക്കും. ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തെ യശസിലേയ്ക്ക് ഉയർത്തിയ വടക്കുംകൂർ രാജകുടുംബത്തിൽ നിന്ന് വിഭവങ്ങൾ സ്വീകരിച്ചും കിടങ്ങൂർ ദേവസ്വം മാനേജരിൽ നിന്ന് ദ്രവ്യങ്ങൾ സ്വീകരിച്ചും അത്തം നാളിൽ, മഹാതിരുവോണ ഊട്ടിനുള്ള കലവറ നിറയ്ക്കലിന് തുടക്കമാകുമെന്ന് പ്രസിഡന്റ് വി.ബി. ജയനും സെക്രട്ടറി സിജു വടക്കേമൂഴിക്കലും അറിയിച്ചു.