തൊടുപുഴ: സപ്ലൈകോ ജില്ലാ ഓണച്ചന്തയുടെ ഉദ്ഘാടനം 26ന് രാവിലെ 10.30ന് തൊടുപുഴ പീപ്പിൾസ് ബസാറിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പി. ജെ ജോസഫ് എം. എൽ. എ അദ്ധ്യക്ഷത വഹിക്കും. സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഫ്ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകന്നേൽ ചടങ്ങിൽ നിർവഹിക്കും. തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ കെ. ദീപക്ക് ആദ്യവിൽപ്പന നടത്തും. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, നഗരസഭാ വൈസ് ചെയർപേഴ്സൺ ജെസ്സി ആന്റണി, വാർഡ് കൗൺസിലർ പി.ജി രാജശേഖരൻ, ജില്ലാ സപ്ലൈ ഓഫീസർ ബൈജു. കെ. ബാലൻ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിക്കും.