ഇടുക്കി : ജില്ലാ ആശുപത്രിയിൽ (ഇടുക്കി ഗവ. മെഡിക്കൽ കോളേജ്) ബ്ലഡ് ബാങ്ക് കൗൺസിലർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവിലേ്ക്ക് വാക്ക് ഇൻ ഇന്റർവ്യു നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ 30 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. യോഗ്യത: ബിരുദാനന്തര ബിരുദം (സോഷ്യൽ വർക്ക്/സോഷ്യോളജി/സൈക്കോളജിയും ആറ് മാസത്തെ പ്രവർത്തി പരിചയവും) അല്ലെങ്കിൽ സയൻസ്/ഹെൽത്ത് സയൻസ് വിഷയത്തിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എസ്. എസ്. എൽ.സി അല്ലെങ്കിൽ പ്ലസ് ടു വിജയവും സമാനമേഖലയിൽ മൂന്നു വർഷത്തെയെങ്കിലും പ്രവൃത്തിപരിചയവും. കൂടുതൽ വിവരങ്ങൾക്ക്: 04862299574.