പാറപ്പുഴ : എസ്.എൻ.ഡി.പി യോഗം 5427-ാം നമ്പർ പുറപ്പുഴ ശാഖയുടെ ചെള്ളൽ ഗുരുധർമ്മം കുടുംബയോഗ വാർഷികം ഇന്ന് പ്രഭാകരൻ കണ്ടത്തിൻകരയുടെ വസതിയിൽ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് വി.റ്റി. കരുണാകരൻ വള്ളിക്കെട്ടിൽ, സെക്രട്ടറി കെ. ആർ. ഷാജി കുട്ടുങ്കൽ, ചെയർമാൻ ഷാജി വില്ലുണിക്കുന്നേൽ, കൺവീനർ ഷിബു ഊന്നുകല്ലിൽ എന്നിവർ അറിയിച്ചു. രാവിലെ 9.30ന് പതാക ഉയർത്തൽ, 10 മുതൽ കുട്ടികളുടെ കലാകായിക മത്സരങ്ങൾ, തുടർന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം കെ.കെ. മനോജ് പ്രഭാഷണം നടത്തും. 12 ന് . ചെയർമാൻ ഷാജി വില്ലൂണിക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം ശാഖാ പ്രസിഡന്റ് വി.റ്റി. കരുണാകരൻ ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി കെ. ആർ. ഷാജി മുഖ്യപ്രഭാഷണം നടത്തും. കൺവീനർ ഷിബു ഊന്നുകല്ലിൽ കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. തുടർന്ന് സമ്മാനദാനവും കുടുംബയോഗം ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. പ്രതീഷ് കണ്ടത്തിൻകര സ്വാഗതവും, വൈസ് പ്രസിഡന്റ് വി.എൻ. മുരളി നന്ദിയും പറയും. ഉച്ചയ്ക്ക് 1.30 ന് സദ്യയും നടക്കും.