തൊടുപുഴ: ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം മേളയോടനുബന്ധിച്ചുള്ള ജില്ലാതല രണ്ടാം വാര നറുക്കെടുപ്പ് ഖാദി ഗ്രാമ സൗഭാഗ്യയിൽ സംസ്ഥാന ഖാദി ബോർഡ് മെമ്പർ കെ.എസ്. രമേഷ് ബാബു നിർവ്വഹിച്ചു. നറുക്കെടുപ്പിൽ സമ്മാനമായ 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറിന് ആമയാർ എം.ഇ.എസ്.എച്ച്.എസ്.എസിലെ മായാ വസുന്ധരാ ദേവി അർഹയായി (കൂപ്പൺ നമ്പർ- 387534). ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസർ ഷീനാമോൾ ജേക്കബ്ബ്, ഖാദിഗ്രാമ സൗഭാഗ്യ മാനേജർ സജിമോൻ എന്നിവർ പങ്കെടുത്തു. മെഗാ നറുക്കെടുപ്പ് ഒക്ടോബർ ഏഴിന് തിരുവനന്തപുരത്ത് നടക്കും.