bhaskaran
കലാകായിക മേളയുടെ ഉദ്ഘാടനം ബോൾത്രോ ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ഭാസ്‌കരൻ നിർവഹിക്കുന്നു

തൊടുപുഴ:പുറപ്പുഴ പഞ്ചായത്തിലുൾപ്പെട്ട ഭിന്നശേഷി കുട്ടികളുടെ കലാകായിക മേള 'താലോലം2025' പുറപ്പുഴ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ നടന്നു. കായികമേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ഭാസ്‌കരൻ നിർവഹിച്ചു. കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിന് ഉതകുന്നതും, പങ്കെടുക്കാൻ കഴിയുന്നതുമായ വിവിധ കലാകായിക പരിപാടികളും നടന്നു. മേളയുടെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിസാബു ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ ജോബി പൊന്നാട്ട്, മാർട്ടിൻ ജോസഫ്, അനു അഗസ്റ്റിൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, അച്ഛാമ്മ ജോയി, വാർഡ് മെമ്പർമാരായ തോമസ് പയറ്റ നാൽ, മിനി ടോമി, രാജേശ്വരി ഹരിധരൻ, അനിൽ ജോസ്, സിനി അജി, ബാബു ആർ ഐ സി ഡി എസ് സൂപ്പർവൈസർ മെൽഡ ഡേവിഡ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികൾക്കുള്ള പുരസ്‌കാര വിതരണവും നടന്നു.