തൊടുപുഴ :പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ സർക്കാർ ജീവനക്കാരെ അടച്ചാക്ഷേപിച്ചു കൊണ്ടു നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് ജില്ലാ കേന്ദ്രങ്ങളിൽ എഫ് .എസ് .ഇ .ടി. ഒ നേതൃത്വത്തിൽ പ്രകടനം നടത്തി. സ്ത്രീത്വത്തെ അപമാനിച്ച രാഹുൽ മാങ്കൂട്ടത്തിനെ സംരക്ഷിക്കാൻ സർക്കാർ ജീവനക്കാരെ അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയ വി .ഡി സതീശൻ പ്രസ്താവന പിൻവലിക്കാൻ തയ്യാറാകണമെന്ന് എഫ് എസ് ഇ ടി ഒ ആവശ്യപ്പെട്ടു.
തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പ്രകടനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി .എം ഹാജറ ഉദ്ഘാടനം ചെയ്തു. കെ .ജി .എൻ .എ ജില്ലാ സെക്രട്ടറി സി .കെ സീമ, എഫ് .എസ് .ഇ .ടി .ഒ ജില്ലാ സെക്രട്ടറി ടി .ജി രാജീവ്, എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ .കെ പ്രസുഭകുമാർ എന്നിവർ പ്രസംഗിച്ചു.