തങ്കമണി : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തങ്കമണി യൂണിറ്റ് വ്യാപാരോത്സവത്തിന്റെ ഭാഗമായി സമ്മാനക്കൂപ്പൺ വിതരണത്തിന്റെ മുന്നോടിയായി തങ്കമണിയിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. തുടർന്ന് നടന്ന യോഗം കെ.വി.വി.ഇ.എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ഷിജോ തടത്തിൽ കൂപ്പണ വിതരണ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.വി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയ്മോൻ കടലുംപാറയിൽ സ്വാഗതവും, സനിയർ വൈസ് പ്രസിഡന്റ് അഗസ്റ്റ്യൻ ജോസഫ് നന്ദിയും പറഞ്ഞു.