sony

ഇടുക്കി: ക്ഷീര സഹകരണസംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ഔദ്യോഗിക സംഘടനയായ കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റിസ് അസോസിയേഷൻ (കെ.എസ്.എം.എസ്.എ) ജില്ലാ പ്രസിഡന്റായി പാണ്ടിപ്പാറ ആപ്‌കോസ് പ്രസിഡന്റ് സോണി ചൊള്ളാമഠം തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കാമാക്ഷി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പാണ്ടിപ്പാറ നാളികേര ഉത്പാദക ഫെഡറേഷൻ പ്രസിഡന്റ്, ജില്ലാ ഔഷധ സസ്യ ഉത്പാദക വിപണന സംഘം ജനറൽ സെക്രട്ടറി, തമിഴ്നാട് അഗ്രികൾച്ചറൽ വെൽഫെയർ ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ്, മലനാട് യുവജന സാംസ്‌കാരിക വേദി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ്.