പീരുമേട്: കൊട്ടാരക്കര -ദണ്ടിഗൽ ദേശീയപാതയിൽ പീരുമേട് തട്ടാത്തി കാനത്ത് ജീപ്പും മിനി ബസ്സും, കൂട്ടിയിടിച്ച് 4പേർക്ക് പരിക്ക്. തമിഴ്നാട്ടിൽ നിന്നും വാഗമൺ സന്ദർശിച്ച് തിരികെപോകുകയായിരുന്ന
ടൂറിസ്റ്റുകൾ സഞ്ചരിച്ച മിനി ബസ്സും തമിഴ്നാട്ടിൽ നിന്നും മുണ്ടക്കയത്തേക്ക്‌പോകുകയായിരുന്നു താർ ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.ഇന്നലെ പത്തുമണിയോടെയാണ് സംഭവം.ജീപ്പ് അമിതവേഗത്തിൽ ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റനാലുപേരെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക്‌ശേഷംതേനി മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു.