തൊടുപുഴ : അശാസ്ത്രീയമായ നിയമനിർമാണങ്ങളിലൂടെയും നിരന്തരമായ അവകാശ ആനുകൂല്യനിഷേധങ്ങളിലൂടെയും കഴിഞ്ഞ 9 വർഷത്തെ ഇടതുഭരണം കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ തകർത്തുവെന്ന് കെ .പി. സി .സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ പറഞ്ഞു. സർക്കാരിന്റെ വികലമായ പൊതു വിദ്യാഭ്യാസ നയങ്ങൾക്കെതിരെ കെ പി എസ് ടി എ സെപ്തംബർ 15 ന് കാസർഗോഡ് നിന്ന് ആരംഭിക്കുന്ന പൊതുവിദ്യാഭ്യാസ പരിവർത്തന സന്ദേശയാത്ര 'മാറ്റൊലി' യുടെ ജില്ലാതല സ്വാഗത സംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോബിൻ കെ കളത്തിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി .എം നാസർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സുനിൽ റ്റി തോമസ് , ജില്ലാ ട്രഷറർ ഷിന്റോ ജോർജ് , സംസ്ഥാന നിർവാഹക സമിതിയംഗം ആറ്റിലി വി കെ , സജി മാത്യു , ജോസ് കെ സെബാസ്റ്റ്യൻ , സിനി ട്രീസ , സിബി കെ ജോർജ് , ജോസഫ് മാത്യു , വിൽസൺ കെ ജി , ജയ്സമ്മ ജെയിംസ് ,ദീപു ജോസഫ് , ലിജോ മോൻ ജോർജ് , ജിബിൻ ജോസഫ് , ഷാജി മാത്യു , ജോൺസൺ കെ എം തുടങ്ങിയവർ സംസാരിച്ചു.