കട്ടപ്പന: കാഞ്ചിയാർ സെന്റ് മേരീസ് ഇടവക എകെസിസിയും മാതൃവേദിയും ലബ്ബക്കട ഐമാക്സ് ഒ്ര്രപിക്കൽസും മുണ്ടക്കയം ന്യൂവിഷൻ കണ്ണാശുപത്രിയുംചേർന്ന് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. കാഞ്ചിയാർ സെന്റ് മേരീസ് പാരിഷ് ഹാളിൽ വികാരി ഫാ. ഡോ. സെബാസ്റ്റ്യൻ കിളിരൂർപറമ്പിൽ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ ഉൾപ്പെടെ 200ലേറെ പേർ പങ്കെടുത്തു. നേത്രരോഗ വിദഗ്ധൻ ഡോ. ധ്രുമിൽ രോഗികളെ പരിശോധിച്ചു. വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് മുണ്ടക്കയത്തെ ആശുപത്രിയിലേക്ക് ലഭ്യമാക്കും. ഇവർക്ക് വാഹനസൗകര്യവും ഏർപ്പെടുത്തും. എകെസിസി അംഗങ്ങൾ നേതൃത്വം നൽകി.