nabi

മുതലക്കോടം: മുതലക്കോടം പഴേരി മുഹ് യദ്ദീൻ ജുമാ മസ്ജിദിൽ നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പതാക ഉയർത്തി. ജമാഅത്ത് പ്രസിഡന്റ് അൻസാർവടക്കയിൽ പതാക ഉയർത്തി. ചീഫ് ഇമാം മുഹമ്മദ് റഫീഖ് ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുതലക്കോടം നമസ്‌കാരപള്ളി ഇമാം അബ്ദുൽ അസീസ് മൗലവി, അസിസ്റ്റന്റ് ഇമാം അബൂ താഹിർ ലത്തീഫി, ജമാഅത്ത് ഭാരവാഹികളായ പി ഇ നൗഷാദ്, കെ ബിഹുസൈൻ, എം പി സലിം, പി എസ് മൈതീൻ, പി ഇ ബഷീർ, വി എം അമാനുള്ള, സി എം മുജീബ് , ജമാഅത്ത് അംഗങ്ങൾ, മദ്രസാ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. നബിദിനാഘോഷങ്ങളുടെ ഭാഗമായി, പള്ളിയിൽ മൗലൂദ് സദസ്, മദ്രസാ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, അന്നധാനം, ഘോഷയാത്ര എന്നിവയും, ഉണ്ടായിരിക്കും.