കട്ടപ്പന: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് സിപി.എം പുളിയന്മല ലോക്കൽ കമ്മിറ്റി ജനകീയ വിചാരണ നടത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം കെ. എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. പുളിയൻമല പാർട്ടി ഓഫീസ് പടിക്കൽനിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി സമാപിച്ചു. തുടർന്ന് രാഹുലിന്റെ കോലം കത്തിച്ചു. ഏരിയ കമ്മിറ്റിയംഗം എസ്.എസ്. പാൽരാജ് അദ്ധ്യക്ഷനായി. സെക്രട്ടറി മാത്യു ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റിയംഗം എം സി ബിജു, കെ എ മണി, പി പി സുരേഷ്, സി കുമാർ, എസ് കണ്ണൻ എന്നിവർ സംസാരിച്ചു.