പീരുമേട്:നൂറിന്റെ നിറവിലായ വണ്ടിപ്പെരിയാർ സിഎസ്‌ഐ പള്ളിയുടെ ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനം നടന്നു. സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.സി.എസ്.ഐ ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ്പ് റവ.വി.എസ്.ഫ്രാൻസിസ്,മുൻ ബിഷപ്പ് ഡോ. കെ.ജി ഡാനിയേൽ എന്നിവർ ആരാധനകൾക്കും ശുശ്രൂഷകൾക്കും നേതൃത്വം നൽകി.
സമാപന ജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ആരാധനയുംബൈബിൾ റാലിയും പൊതുസമ്മേളനവും നടന്നു. വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പർ എസ്. പി രാജേന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സെൽവത്തായി, ബ്ലോക്ക് മെമ്പർ ഷാജി പൈനേടത്ത്, വാർഡ് മെമ്പർ ജോർജ്, മഹാ ഇടവക വൈദിക സെക്രട്ടറി ടി.ജെ ബിജോയ്,ട്രഷറർ പിസി മാത്യു കുട്ടി, ആത്മായ സെക്രട്ടറി പി വർഗീസ് ജോർജ്,രജിസ്ട്രാർ ടി. ജോയ്കുമാർ, ബിഷപ്പ് സെക്രട്ടറിറവ: മാക്‌സിൻ ജോൺ, പാസ്റ്റർ ബോർഡ് സെക്രട്ടറി റവ: കെ ജോസഫ് മാത്യു, ഡയോസിസ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ, ഇടവക ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.