മണക്കാട്: ട്വന്റി20 മണക്കാട് പഞ്ചായത്ത് കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അരിക്കുഴ എസ്.എൻ.ഡി.പി ഹാളിൽ നടന്ന കൺവെൻഷനിൽ കോ- ഓർഡിനേറ്റർ ചന്ദ്രവതി വിജയൻ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് റിജോ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം എക്സിക്യൂട്ടീവ് മെമ്പേഴ്സായ ജോയി ജോസഫ്, ലീന പ്രസാദ്, കെ.എൻ. ഗോപി, ദീപു ബേബി, അഡ്വ. പാർത്ഥ സാരഥി, സോഫിയാമ്മ ജോസ്, അന്നമ്മ ജോൺ എന്നിവർ സംസാരിച്ചു.