തൊടുപുഴ: മാർക്സിസ്റ്റ്- ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ളാഗ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. വോട്ടുകൊള്ളയും ജനാധിപത്യ അട്ടിമറിയും നടത്തുന്നതായി ആരോപിച്ച് ടൗൺ ഹാളിന് മുന്നിൽ നടത്തിയ യോഗം സംസ്ഥാനകമ്മിറ്റി അംഗം സച്ചിൻ കെ. ടോമി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ.എ. സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബാബു മഞ്ഞള്ളൂർ, ജോർജ്ജ് തണ്ടേൽ എന്നിവർ പ്രസംഗിച്ചു.