jaihind

മുതലക്കോടം: ജയ് ഹിന്ദ് ലൈബ്രറി പ്രസിഡന്റായി മുപ്പത് വർഷം പിന്നിട്ട കെ.സി. സുരേന്ദ്രനെ ആദരിച്ചു. തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ ഗ്രന്ഥശാല പ്രവർത്തകരുടേയും തൊടുപുഴയിലെ മറ്റിതര ജനവിഭാഗങ്ങളും പങ്കെടുത്ത വേദിയിൽ കെ. ഫ്രാൻസീസ് എം.പി അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.കുഞ്ഞികൃഷ്ണൻ ലൈബ്രറിയുടെ ഉപഹാരം നൽകി കെ. സി.സുരേന്ദ്രനെ ആദരിച്ചു. തുടർന്ന്ർ മെമന്റോ , പൊന്നാട, പൂമാല എന്നിവ നൽകി ആദരിച്ചു. ലൈബ്രറിയുടെ എഴുപത്തിഏഴ് വർഷത്തെ ലഘുചരിത്രം എഴുതിയ സ്മരണിക മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ പ്രൊഫ: ജസി ആന്റണി പ്രശസ്ത കവി ജയകുമാർ ചെങ്ങമനാടിന് നൽകി പ്രകാശനം ചെയ്തു. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ,മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റ്യൻ, പ്രസ്സ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി, മുനിസിപ്പൽ കൗൺസിലർ ജിതേഷ് ഇഞ്ചക്കാട്ട്, പഞവമ ആർ. സിംബൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി കെ.ജയചന്ദ്രൻ, തൊടുപുഴ ചാക്കപ്പൻ, മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ മത്തച്ചൻ പുരയ്ക്കൽ, എഴുത്ത്കാരായ അഡ്വ:.നീറണാൽ ബാലകൃഷ്ണൻ, കെ.ആർ. സോമരാജൻ , സനൽ ചക്രപാണി, പി. എ. വിജയകുമാർ, അഡ്വ ബാബു പള്ളിപ്പാട്ട്, റ്റി.ബി. അജീഷ് കുമാർ, ബന്നി ജോസഫ്,ലൈബ്രറിയുടെ സ്വാശ്രയസംഘം ഭാരവാഹികളായ കെ.എം. രാജൻ, പി.വിനോദ്, വി.സി. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി.ആർ. വിശ്വൻ സ്വാഗതവും ജോ : സെക്രട്ടിറി ജോസ് തോമസ് നന്ദിയും പറഞ്ഞു.