തൊടുപുഴ: ചെറുകിട വ്യാപാര മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്ത് ജി.എസ്.ടി 28%മുള്ള ഉത്പ്പന്നങ്ങളുടെ നികുതി കുറയ്ക്കു ന്നത് വൻകിട കോർപ്പറേറ്റുകൾക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളുവെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറിയേൈറ്റ് യോഗംവിലയിരുത്തി. സാധാരണക്കാർ വാങ്ങുന്ന കൂടുതൽ ഉൽപന്നങ്ങളും 5% ജി.എസ്.ടിയാണ് വാങ്ങുന്നത്. ഇതുതന്നെ വാങ്ങൽ ശേഷി കുറഞ്ഞ സാധാരണക്കാർക്ക് താങ്ങുവാൻ പറ്റുന്നില്ല. ഇതുമൂലം ചെറുകിട വ്യാപാര മേഖല വൻ തകർച്ചയിലേക്കാണ് പോകുന്നത്. ചെറുകിട വ്യാപാര മേഖല തകർന്നാൽ രാജ്യത്തിന്റെ നിലനില്പ്പ് തന്നെ അപകടത്തിൽ ആകുമെന്നും അസോസിയേഷൻ വിലയിരുത്തി. മഞ 5% ജി.എസ്.ടി ഉള്ള സാധാരണക്കാർ വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ വിലയിൽ നികുതി കുറയ്ക്കണം, ജി.എസ്.ടി മൂലമുള്ള അപാകത പരിഹരിക്കുക, വ്യാപാര മേഖലയെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുക, കാർഷിക ഉത്പന്നങ്ങൾ ആയുള്ള കൊപ്ര പോലെയുള്ള ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ധനകാര്യ മന്ത്രിക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സി. കെ. നവാസ്, ട്രഷറർ അനിൽ പീടികപറമ്പിൽ, വർക്കിംഗ് പ്രസിഡന്റ് സാലി എസ്. മുഹമ്മദ്, വൈസ് പ്രസിഡന്റുമാരായ നാസർ സൈറ, ശരീഫ് സർഗം, ജോസ് തോമസ് കളരിക്കൽ, കെ. പി. ശിവദാസ്, സെക്രട്ടറിമാരായ ഷിയാസ് എം.എച്ച്, ജഗൻ ജോർജ്, ഗോപു ഗോപൻ, ലിജോൺസ് ഹിന്ദുസ്ഥാൻ എന്നിവർ പങ്കെടുത്തു.