ഇടുക്കി:ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോയുടെ മൊബൈൽ ഓണചന്ത ഇന്ന് മുതൽ ആരംഭിക്കും. തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല, പീരുമേട്, ദേവികുളം എന്നീ നിയോജക മണ്ഡലങ്ങളിൽ സെപ്തംബർ 4 വരെ മൊബൈൽ ഓണചന്ത സഞ്ചരിച്ച് വിൽപ്പന നടത്തും. തൊടുപുഴ - 26ന് രാവിലെ 10.30 ന്, പട്ടയക്കുടി ഉച്ചയ്ക്ക് മൂന്ന് മണിക്ക്, വെണ്മണി 4.30ന് മുണ്ടൻമുടി, 27ന് രാവിലെ 9. 30ന് ചീനിക്കുഴി, 12ന് പെരിങ്ങാശ്ശേരി നാലുമണിക്ക് ഉപ്പുകുന്ന് എന്നിവിടങ്ങളിലും ഇടുക്കിയിൽ 28ന് രാവിലെ 10 മണിക്ക് കാൽവരി മൗണ്ട് ജംഗ്ഷൻ. ഉച്ചയ്ക്ക് 1.30ന് പ്രകാശ്, 3.30ന് ഉദയഗിരി ജംഗ്ഷൻ, 29ന് രാവിലെ 10 മണിക്ക് ചെമ്പകപ്പാറ, ഉച്ചയ്ക്ക് 12 മണിക്ക് ഈട്ടിത്തോപ്പ്, ഉച്ചയ്ക്ക് 2.30ന് ചിന്നാർ, 3.20 ന് ബെഥേൽ എന്നിവിടങ്ങളിലും ഉടുമ്പൻചോലയിൽ 30ന് രാവിലെ 9.30ന് നെടുങ്കണ്ടം, 10.30 ന് ബാലൻപിള്ള സിറ്റി, 12.30 ന് കമ്പംമേട്ട്, ഒരു മണിക്ക് കുഴിതൊഴു, 31ന് രാവിലെ 9. 30ന് ചെല്ലാർകോവിൽ, ഒരുമണിക്ക് മാലി, 3.30 ന് വണ്ടൻമേട്, പീരുമേട് നിയോജക മണ്ഡലത്തിൽ സെപ്റ്റംബർ ഒന്നിന് രാവിലെ 9.30 ന് വാളാടി, മൂന്നുമണിക്ക് വള്ളക്കടവ്, 4.30 ന് എൽ.എം.എസ് ജംഗ്ഷൻ, രണ്ടാം തീയതി രാവിലെ 9.30ന് എസ്.എം.എസ് ക്ലബ്, വൈകിട്ട് 3.30ന് കണയങ്കവയൽ എന്നിവിടങ്ങളിലും, സെപ്റ്റംബർ 3ന് രാവിലെ 9.30ന് ദേവികുളം നിയോജകമണ്ഡലത്തിലെ മൂന്നാർ ടൗൺ, നാലാം തീയതി രാവിലെ 9.30ന് ആനച്ചാൽ ജംഗ്ഷൻ എന്നിങ്ങനെയായിരിക്കും സമയ ക്രമീകരണം.
സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു
സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് സബ്സിഡി നിരക്കിൽ 339 രൂപയായും സബ്സിഡി ഇതര നിരക്കിൽ 389 രൂപയായും ഇന്ന് മുതൽ വില്പനശാലകളിൽ ലഭിക്കും. സബ്സിഡിയിതര നിരക്കിൽ ഉള്ള വെളിച്ചെണ്ണ ഉപഭോക്താവിന് ആവശ്യം പോലെ സപ്ലൈകോയിൽ നിന്നും വാങ്ങാം. നേരത്തെ ശബരി വെളിച്ചെണ്ണയുടെ വില സബ്സിഡി നിരക്കിൽ 349 രൂപയും സബ്സിഡി ഇതര നിരക്കിൽ 429 രൂപയുമായിരുന്നു.