ഇടുക്കി: ജില്ലയിലെ അംഗീകൃത മത്സ്യത്തൊഴിലാളികളിൽ നിന്നും ഭവന പുന:രുദ്ധാരണ പദ്ധതിയുടെ ഭാഗമായി അറ്റകുറ്റപണികൾ നടത്തിയാൽ വാസയോഗ്യമാക്കാൻ കഴിയുന്ന ഭവനങ്ങളുടെ ഉടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത സജീവ മത്സ്യത്തൊഴിലാളികൾ ആയിരിക്കണം. ഭവനങ്ങൾക്ക് 8 വർഷത്തിലധികം കാലപ്പഴക്കം ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമുകൾക്കും താഴെ ചേർക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെടുക. അപേക്ഷകൾ ലഭിക്കേണ്ട അവസാന ദിവസം 30. കൂടുതൽ വിവരങ്ങൾക്ക് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം:04862- 233226, മത്സ്യഭവൻ ഇടുക്കി: 04862 - 233226, മത്സ്യഭവൻ നെടുങ്കണ്ടം: 04868 - 234505.