അടിമാലി: ഇരുമ്പുപാലത്ത് 35 വർഷക്കാലമായി പ്രവർത്തിച്ച് വരുന്ന സ്റ്റേറ്റ് ബാങ്ക് ശാഖ ഇവിടെ നിന്നും മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തം. പ്രദേശത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് വളരെ പങ്കു വഹിച്ചിട്ടുള്ളതുമാണ് ബാങ്കാണിത്. ജനോപകാരപ്രദമായ രീതിയിൽ പ്രവർത്തിച്ചു വരുന്ന ബാങ്കിന്റെ പ്രവർത്തനം പ്രായമായവർക്കും വികലാംഗർക്കും സുതാര്യമായി ലഭ്യമാക്കുന്നതിന് വേണ്ടി ബാങ്കുകൾ ഗ്രൗണ്ട് ഫ്‌ളോറിൽ വേണമെന്ന നിർദേശം വന്നതിന്റെ അടിസ്ഥാനത്തിൽ ബ്രാഞ്ച് സൗകര്യപ്രദമായി മാറ്റുന്നതിന് അധികാരികൾ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം നിലവിലുള്ള ബ്രാഞ്ചിന് സമീപത്തായി കെട്ടിടം നൽകാൻ ഉടമ തയ്യാറായിരുന്നു. ടൗണിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലേക്ക് മാറ്റുവാനായി ശ്രമം നടക്കുന്നത്. ഇതിനായുള്ള നടപടികൾ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭസമരം ആരംഭിക്കുമെന്ന് ചാണ്ടി. പി. അലക്സാണ്ടർ, ബേബിഅഞ്ചേരി , കെ.കെ.രാജൻ, ടെന്നി തോമസ് എന്നിവർ അറിയിച്ചു.