തൊടുപുഴ: സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും ക്ഷാമബത്ത വർദ്ധിപ്പിച്ച സർക്കാർ ഉത്തരവിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.റ്റി.ഒ നേതൃത്വത്തിൽ അദ്ധ്യാപകരും ജീവനക്കാരും ഓഫീസ് സമുച്ഛയങ്ങളിലും ഏരിയ കേന്ദ്രങ്ങളിലും ആഹ്ലാദ പ്രകടനം നടത്തി. തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രകടനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.എം ഹാജറ ഉദ്ഘാടനം ചെയ്തു. കെ.എസ്.റ്റി.എ ജില്ലാ സെക്രട്ടറി എം.ആർ അനിൽകുമാർ എഫ്.എസ്.ഇ.റ്റി.ഒ ഏരിയ സെക്രട്ടറി പി.എം റഫീക്ക് എന്നിവർ സംസാരിച്ചു ,ഇടുക്കിയിൽ എഫ്.എസ്.ഇ.റ്റി.ഒ ജില്ലാ സെക്രട്ടറി റ്റി.ജി രാജീവ്, പീരുമേട് കെ.എസ്.റ്റി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.രമേശ്, ഉടുമ്പൻചോലയിൽ എഫ്.എസ്.ഇ.റ്റി.ഒ ഏരിയ സെക്രട്ടറി തോമസ് ജോസഫ് അടിമാലിയിൽ കെ.എസ്.റ്റി.എ സംസ്ഥാന കമ്മറ്റിയംഗം അപർണ്ണ നാരായണൻ കട്ടപ്പനയിൽ കെ.എസ്.റ്റി.എ ജില്ലാ പ്രസിഡന്റ് കെ.ആർ ഷാജിമോൻ ദേവികുളത്ത് കെ.എസ്.റ്റി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷാജി തോമസ് കുമളിയിൽ എൻ.ജി.ഒ യൂണിയൻ ഏരിയ പ്രസിഡന്റ് വിപിൻ ബാബു എന്നിവർ ഉദ്ഘാടനം ചെയ്തു.