dean

കട്ടപ്പന: കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കൺവെൻഷൻ 'വിഷൻ- 2025' ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. വെങ്ങാലൂർ കടയിൽ നിന്നാരംഭിച്ച പ്രകടനത്തെത്തുടർന്ന് നടന്ന യോഗത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടി വിദ്യാർത്ഥികളെ മുൻ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂർ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിന്റ് ജോർജ് ജോസഫ് പടവൻ മുതിർന്ന നേതാക്കളെ ആദരിച്ചു. ആർ.ശങ്കർ ഫൗണ്ടേഷൻ ചെയർമാൻ ഇ.കെ.വാസു, ഗാന്ധി -ഗുരുദേവസന്ദർശനത്തിന്റെ 100-ാം വാർഷിക സന്ദേശം നൽകി. ജോർജ് ജോസഫ് മാമ്പ്ര, ജോയി ഈഴക്കുന്നേൽ, ആൽബിൻ മണ്ണഞ്ചേരിൽ, ജോമോൻ തെക്കേൽ, രാജലക്ഷ്മി അനീഷ് , റോസമ്മ ജയിംസ്, ജെയ്സൺ തെക്കേ പറമ്പിൽ എന്നിവർ സംസാരിച്ചു.