sndp

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനിലെ കട്ടപ്പന നോർത്ത് വലിയകണ്ടം ശാഖയിലെ ഷോപ്പിങ് സെന്റർ ഉദ്ഘാടനവും ബാലവേദി ഓണാഘോഷവും നടന്നു. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മികച്ച പ്രവർത്തനം നടത്തിയ ശാഖാ അംഗങ്ങളെ അനുമോദിച്ചു. ശാഖയോഗം പ്രസിഡന്റ് മനോജ് പതാലിൽ അദ്ധ്യക്ഷനായി. സെക്രട്ടറി അജേഷ് ചെമ്പൻകുഴിയിൽ, ഇൻസ്‌പെക്ടിങ് ഓഫീസർ അഡ്വ. മുരളീധരൻ പാലക്കതോട്ടിയിൽ, യൂണിയൻ കൗൺസിലർമാരായ പി.കെ രാജൻ, രാജേഷ് എന്നിവർ സംസാരിച്ചു. വനിതാ സംഘം പ്രസിഡന്റ് നിഷ ബൈജു, സെക്രട്ടറി ഷൈജി ലെജു, മഞ്ജു സതീഷ്, നിഖിൽ പി.ടി., യൂത്ത് മൂവ്‌മെന്റ് പ്രവർത്തകരായ അരുൺ രാജ്, കാശിനാഥൻ, അദ്വൈത്, സൂരജ് കെ. സജി, കുമാരി സംഘം പ്രവർത്തകരായ ആവണി പ്രമോദ്, അർച്ചന, ആഷിമ. പി.ടി.എ പ്രസിഡന്റ് സ്മിജിത് എന്നിവർ നേതൃത്വം നൽകി.