rahul

കട്ടപ്പന :രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കട്ടപ്പന സൗത്ത് ലോക്കൽ കമ്മിറ്റി നരിയമ്പാറയിൽ പ്രതിഷേധ യോഗവും കോലം കത്തിക്കലും നടത്തി. ജില്ലാ കമ്മിറ്റിയംഗം വി.ആർ സജി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം എം.പി ഹരി അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി സി.ആർ മുരളി, ഏരിയ കമ്മിറ്റിയംഗങ്ങളായ എം.സി ബിജു, ടോമി ജോർജ്, നിയാസ് അബു എന്നിവർ സംസാരിച്ചു. പ്രകടനത്തിൽ നിരവധി പ്രവർത്തകർ അണിനിരന്നു.