കട്ടപ്പന :കാഞ്ചിയാർ പാലാക്കടയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രികൻ കാഞ്ചിയാർ തൊപ്പിപ്പാള മറ്റപ്പള്ളി കരപ്പാറയിൽ കെ.എസ് ജോർജി (34)നാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെയാണ് അപകടം. ബൈക്കിൽ വീട്ടിലേക്ക് മടങ്ങുംവഴി കാർ ഇടിക്കുകയായിരുന്നു. കൈകാലുകൾക്ക് പരിക്കേറ്റ ജോർജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയശേഷം നിർത്താതെ പോയ കാർ പിന്നീട് സ്റ്റേഷനിൽ ഹാജരാക്കിയതായും ആസിഫ് എന്നയാളാണ് വാഹനമോടിച്ചിരുന്നതെന്നും കട്ടപ്പന പൊലീസ് പറഞ്ഞു.